ഫോട്ടോ ഗാലറി
ചോക്കാട് ഗ്രാമപഞ്ചായത്തിൽ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ചോക്കാട് ഗ്രാമപഞ്ചായത്തിൽ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്ത കെ. ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ, സബിത സമീർ, സലാം മമ്പാട്ടുമൂല, സെക്രട്ടറി ശ്രീകുമാർ സി.വി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വാർഡംഗം അൻഷാബ് വേരേങ്ങൽ നന്ദി രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രാധാന്യം ഗ്രാമസഭയിൽ ചർച്ച ചെയ്യപ്പെട്ടു.