തൂഫാന് 2.0
ചോക്കാട് ഗ്രാമപഞ്ചായത്ത്
തൂഫാൻ 2.0
ലഹരിക്കെതിരെ ഒരുമിച്ച്
തൂഫാൻ 2.0 – ഉദ്ഘാടനം
ചോക്കാട് ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0-ന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനച്ചടങ്ങ് ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്ത കെ. ഗോപാലൻ നിർവഹിച്ചു.
തൂഫാൻ 2.0 പതാക ഉയർത്തി
പരിപാടിയുടെ ഭാഗമായി ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്ത കെ. ഗോപാലൻ തൂഫാൻ 2.0-ന്റെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ പ്രതിജ്ഞ
തുടർന്ന് പ്രസിഡന്റ് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
പ്രതിജ്ഞാ ചടങ്ങിന് ശേഷം കാളികാവ് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ശ്രീ. ഷബീർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ലഹരിയുടെ ദൂഷ്യഫലങ്ങൾ, യുവജനങ്ങളിലും വിദ്യാർത്ഥികളിലും ലഹരി ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ വിശദീകരിച്ചു.
👥
പങ്കെടുത്തവർ