ലാപ്ടോപ്പ് വിതരണ ഉദ്ഘാടനം

June 8, 2026

ലാപ്ടോപ്പ് വിതരണം

2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണവും, മത്സര പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ മക്കള്‍ക്ക് ഉപഹാര കര്‍മ്മവും ബഹു.റവന്യു വകുപ്പ് മന്ത്രി ശ്രീ.എ.പി അനില്‍കുമാര്‍ അവറുകള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്ത കെ ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി. ജുമൈല കെ, സ്ഥിരംസമിതി അംഗങ്ങളായ,ശ്രീ. ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍, ശ്രീ.സലാം മമ്പാട്ടുമൂല, ശ്രീമതി.സബിത സമീര്‍, വാര്‍ഡ് മെമ്പര്‍ ശ്രീ.കെ.ടി മജീദ് എന്നിവര്‍ ആശംസ അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് ശ്രീ.അബ്ദുല്‍ റസാഖ് മറ്റത്തൂര്‍ നന്ദിയും പറഞ്ഞു.

ലാപ്ടോപ്പ് വിതരണ ഉദ്ഘാടനം